ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനന്ത്രി നരേന്ദ്ര മോദി വീണ്ടും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മൂന്ന് മണിക്കൂര്‍ നീണ്ട ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി.
2014ല്‍ വാരണാസിയിലും വഡോദരയിലും വിജയിച്ച മോദി വാരണാസിയില്‍ എ.എ.പിയുടെ അരവിന്ദ് കെജ്‍രിവാളിനെയും, വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂധന്‍ മിശ്രയേയുമായിരുന്നു പരാജയപ്പെടുത്തിയത്. പിന്നീട് വഡോദരയിലെ സീറ്റ് മോദി രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് രഞ്ജന്‍ബെന്‍ ബട്ടാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച് വിജയിച്ചത്.
1991 മുതല്‍ ബി.ജെ.പിയെ പിന്തുണക്കുന്ന വാരണാസി, 2004ല്‍ മാത്രമാണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. അന്ന് കോണ്‍ഗ്രസിന്റെ ഡോ.രാജേഷ് കുമാര്‍ മിശ്ര വാരണാസിയില്‍ നിന്നും വിജയിച്ചു. അതേസമയം 1998 മുതല്‍ മുടങ്ങാതെ ബി.ജെ.പിയെ പിന്തുണക്കുന്ന മണ്ഡലമാണ് വഡോദര.