HEAD LINES National

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെടണം; പലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് നന്ദി അറിയിച്ച് നയതന്ത്ര പ്രതിനിധി

ഇസ്രയേൽ ആക്രമണം തുടരുന്ന ​ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെടണമെന്ന് ഇന്ത്യയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി അദ്‍നാൻ അബൂ അൽ ഹൈജ. ഇന്ത്യയിലെ പലസ്തീന് അനുകൂല പ്രകടനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഇസ്രയേലിനെ പോലെ പലസ്തീനും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ഗാസയിലെ വംശഹത്യ മറച്ചുവെക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Palestinian Diplomatic Rep Adnan Abu Alhaija wants India to demand restoration of peace in Gaza)

20 ദിവസമായി ​ഗാസയിൽ മരുന്നു വെള്ളവും വൈദ്യുതിയും ഇന്ധനവും ഇല്ലാതെ തുടരുകയാണ്. ചില യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേൽ നടത്തുന്ന ആക്രമണവും സാധരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതും മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നൽകുന്ന സഹായങ്ങൾക്ക് നന്ദിയുണ്ടെന്നും അന്തർദേശീയ തലത്തിലെ സ്വാധീനത്തിൽ ​ഗാസയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ സമാധാനശ്രമങ്ങൾക്ക് എല്ലാം അദ്‍നാൻ അബൂ അൽ ഹൈജ നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഗാസയിൽ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇന്ന് യുഎൻ ജനറൽ അസംബ്ലിയിൽ വെടിനിർത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. അതേസമയം ഏറ്റുമുട്ടലിൽ മരണം 7000 ആയി.