National

ബജറ്റിൽ ‘ദരിദ്രർ’ എന്ന് പറഞ്ഞത് രണ്ട് തവണ; പക്ഷെ ബജറ്റിൽ അവർക്കായി എന്തുണ്ട് ? വിമർശിച്ച് പി ചിദംബരം

ഇന്നലെ നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ നിശിതമായി വിമർശിച്ച് മുൻ ധനമന്ത്രി പി ചിദംബരം. ബജറ്റിൽ ദരിദ്രർക്കും തൊഴിൽ രഹിതർക്കുമായി ക്ഷേമപദ്ധതികൾ ഒന്നുമില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ( p chidambaram against union budget 2023 )

’90 മിനിറ്റ് പ്രസംഗത്തിൽ രണ്ട് തവണയാണ് ദരിദ്രർ എന്ന് നിർമലാ സീതാരാമൻ പറഞ്ഞത്. തൊഴിൽരഹിതരെ കുറിച്ചോ അസമത്വത്തെ കുറിച്ചോ ഒരു വാക്ക് പോലും പറയാൻ ധനമന്ത്രിക്ക് തോന്നിയില്ല’- ചിദംബരം എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

‘ഇപ്പോൾ ദരിദ്രർക്കായി എന്താണ് ബജറ്റിൽ ഉള്ളത് ? ഇൻഡയറക്ട് ടാക്‌സുകൾ വെട്ടി കുറച്ചോ ? ജിഎസ്ടി കുറച്ചോ ? പെട്രോൾ, ഡീസൽ, വളം, സിമന്റ് വിലകൾ കുറച്ചോ ?- ചിദംബരം ചോദിക്കുന്നു.

അസിം പ്രേംജി സർവകലാശാല നടത്തിയ പഠനം പ്രകാരം കൊവിഡ് മഹാമാരിക്ക് പിന്നാലെ 5.6 കോടി ജനങ്ങളാണ് ദരിദ്രരേഖയ്ക്ക് താഴെ എത്തിയത്. ഇവരെ ഉയർത്താൻ എന്ത് നടപടിയാണ് കേന്ദ്രം കൈക്കൊണ്ടതെന്നും ചിദംബരം ചോദിക്കുന്നു.