ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേയിലെ വകുപ്പുകൾ തമ്മിൽ ഭിന്നത. സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകി. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്.
സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും കുറിപ്പിൽ ഡാറ്റലോഗറിൽ ഇക്കാര്യം വ്യക്തമാണെന്നും വിയോജന കുറിപ്പിൽ ഉന്നത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ ഭിന്നത സ്വാഭാവികമാണെന്നും, എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും അന്തിമ റിപ്പോർട്ടെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.