തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗറിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്.
ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, ധാമിയ്ക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി. സമാജ്‌വാദി പാര്‍ട്ടിയിലെ മനോജ് കുമാര്‍ ഭട്ട്, സ്വതന്ത്ര സ്ഥാനാര്‍ഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരും പോര്‍ക്കളത്തിലുണ്ട്.
2012 മുതല്‍ രണ്ട് തവണ വിജയിച്ച ഖട്ടിമ മണ്ഡലത്തില്‍ നിന്ന് ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാമി തോറ്റിരുന്നു. ചമ്പാവതില്‍ മുഴുവന്‍ സമ്മതിദായകരും വോട്ട് രേഖപ്പെടുത്തി ചരിത്രം സൃഷ്ടിക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഒഡിഷയിലെ ബ്രജ് രാജ് നഗറില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജു ജനതാദള്‍ ങഘഅ കിഷോര്‍ മൊഹന്തിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.