HEAD LINES National

‘മൂന്നാമതും മോദി’; മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി

മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടയിലും നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ നിന്നുള്ള രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മണിപ്പൂരിലെ ബിപിയുടെ ഭാവിയെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രവർത്തകരോട് സജ്ജമാകാനും മേഖലയിലുടനീളം സംഘടനാ ശക്തി വർദ്ധിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. നരേന്ദ്ര മോദി സർക്കാർ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ കാരണം മണിപ്പൂരിൽ അവശ്യസാധനങ്ങളുടെ വില 2012 നെ അപേക്ഷിച്ച് വർധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘വിസ്താരക്’ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.