National

‘ഗെയിം ഓവര്‍’

മഹാരാഷ്ട്രയില്‍ നിര്‍ണായക സുപ്രീംകോടതി വിധി വന്നതിന് പുറമെ വിധിയെ സ്വാഗതം ചെയ്ത് ത്രികക്ഷി മുന്നണി. ഭരിക്കാന്‍ ആവശ്യമായ പിന്തുണ ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്‌നാവിസിനുണ്ടെന്ന കാര്യം നാളെ തന്നെ ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 288 അംഗ നിയമസഭയിലെ എല്ലാ എം.എല്‍.എമാരും നാളെ അഞ്ച് മണിക്ക് മുമ്പായി സത്യപ്രതിജ്ഞ ചെയ്യാനും സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിടുകയായിരുന്നു.

വിധിക്ക് തൊട്ടുടനെ പല പ്രമുഖ നേതാക്കളും വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. സത്യമേവ ജയതേ, ഗെയിം ഓവര്‍ എന്നാണ് എന്‍.സി.പി നേതാവ് നവാബ് മാലിക് ട്വീറ്റ് ചെയ്തത്. വിധിയില്‍ തൃപ്തിയുണ്ടെന്ന് കോണ്‍ഗ്രസും അറിയിച്ചു.