84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 4041 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,31,68,585 ആയി ഉയർന്നു. ഇന്നലെ 10 പേർ കൊവിസ് ബാധിച്ചു മരിച്ചപ്പോൾ 2363 പേർ രോഗമുക്തി നേടി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ.
Related News
തീവ്രവാദ കേസില്‍ 25 വര്‍ഷം അഴിക്കുള്ളില്‍; ഒടുവില്‍ ആ 11 പേര്‍ക്കും മോചനം
തീവ്രവാദ മുദ്ര കുത്തപ്പെട്ട് തടവിലടക്കപ്പെട്ട 11 പേരെ 25 വർഷങ്ങൾക്ക് ശേഷം നാസിക് കോടതി വിട്ടയച്ചു. നാസിക് പ്രത്യേക ടാഡ കോടതി (TADA) ജഡ്ജ് എസ്.സി ഖാതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരെയും വെറുതെ വിട്ടത്. നേരത്തെ, തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായെന്നും, ‘ഭുസാവൽ അൽ ജിഹാദ്’ എന്ന തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നുമുള്ള കുറ്റങ്ങൾ ചാർത്തിയാണ് എല്ലാവരെയും പിടികൂടി തടവിലിട്ടിരുന്നത്. നിയമ മേഖലയിൽ സന്നദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്ന ‘ജാമിഅത്തുൽ ഉലമ’ എന്ന അഭിഭാഷക സംഘത്തിന്റെ […]
രാജ്യത്തെ 8000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ
രാജ്യത്തെ 8000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8329 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 10 പേർ മരിച്ചു. രോഗ മുക്തി നിരക്ക് 98.69 ആയി കുറഞ്ഞു. കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. മഹാരാഷ്ട്രയിൽ ഇന്നലെ മൂവായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പകുതിയിലേറെ കേസുകളും മുംബൈയിൽ നിന്നാണ്.ഡൽഹിയിലും രോഗബാധിതരുടെ എണ്ണം ഉയർന്നു. സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് മൂന്ന് ശതമാനമായി ഉയർന്നു.
നർവാൾ ഇരട്ട സ്ഫോടനം; ഉപയോഗിച്ചത് പെർഫ്യൂം ബോംബ്, ലഷ്കർ ഭീകരൻ പിടിയിൽ
ജമ്മു കശ്മീരിലെ നർവാൾ ഇരട്ട സ്ഫോടനത്തിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. പിടിയിലായ ആരിഫ് സർക്കാർ സ്കൂൾ അദ്ധ്യാപകൻ. ഇരട്ട സ്ഫോടനത്തിന് ഉപയോഗിച്ച പെർഫ്യൂം ബോംബ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ജനുവരി 21 ന് നടന്ന ഇരട്ട സ്ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റിരുന്നു. ആരെങ്കിലും സ്പർശിക്കുകയോ അമർത്തുകയോ ചെയ്താൽ ഉടൻ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള പെർഫ്യൂം ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിൽ ഇത്തരമൊരു ബോംബ് […]