വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റാനും, സമ്മർദ്ദ രഹിതമായ പരീക്ഷാ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്നിനാണ് പരീക്ഷ പേ ചർച്ചയുടെ അഞ്ചാം എഡിഷൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവാദം നടത്തും. സമ്മർദ്ദമകറ്റി പരീക്ഷ എന്ന ഉൽസവത്തെ ആഘോഷിക്കുക എന്ന ആശയം മുൻനിർത്തിയാണ് സംവാദം. വിദ്യാർത്ഥികളുടെ അടക്കം ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകും. രാജ്യത്തിനകത്തും വിദേശത്ത് നിന്നുമായി വിദ്യാത്ഥികൾ അടക്കം പതിനഞ്ച് ലക്ഷത്തോളം പേരാണ് പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്.
Related News
‘ശരിയായ സമയത്ത് കേന്ദ്രം ഇടപെട്ടിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല’; ഇറോം ശർമിള
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. “ശരിയായ സമയത്ത്” കേന്ദ്രം ഇടപെട്ടിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് പ്രതികരണം. മനുഷ്യത്വരഹിതമായ സംഭവത്തിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനത്ത് സൈന്യം നടത്തുന്ന കിരാതനടപടികൾക്കെതിരെ പോരാടിയ മണിപ്പൂരിന്റെ ഉരുക്കുവനിതയാണ് ഇറോം ശർമിള. മണിപ്പൂരിൽ സംഭവിക്കുന്നത് കാണുമ്പോൾ അതിയായ സങ്കടം തോന്നുന്നു. ഇതെല്ലം കാണുമ്പോഴും കേൾക്കുമ്പോഴും ഒരു മരവിപ്പും അസ്വസ്ഥതയുമാണ് അനുഭവപ്പെടുന്നുത്. ശരിയായ സമയത്ത് […]
പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ പിടിയിൽ
ഡൽഹിയിൽ പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം. മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പൊലീസ് പിടികൂടി. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ശ്മശാന ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പഞ്ചാബി ബാഗിലെ മാദിപൂർ ഗ്രാമത്തിൽ നിന്നുള്ള സതീഷ് യാദവ് എന്നയാളാണ് മരണപ്പെട്ടത്. അന്ത്യകർമങ്ങൾക്കായി പിതാവിന്റെ മൃതദേഹവുമായി മകൻ റിങ്കു യാദവ് പശ്ചിം പുരി ശ്മശാനത്തിൽ എത്തി. ശ്മശാനത്തിൻ്റെ ചുമതലക്കാരൻ മൃതശരീരത്തിന്റെ കഴുത്തിലും കൈത്തണ്ടയിലുമുള്ള മുറിവുകൾ ഉള്ളതായി ശ്രദ്ധിച്ചു. സംശയം തോന്നിയ ഇയാൾ […]
‘മണിപ്പൂരിലെ സ്ഥിതി സിറിയയിലേത് പോലെ, സങ്കടകരമാണ്’; മുൻ ലഫ്റ്റനന്റ് ജനറൽ
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെ ലിബിയ, ലെബനൻ, സിറിയ എന്നിവയുമായി ഉപമിച്ച് മുൻ ലെഫ്റ്റനന്റ് ജനറൽ എൽ നിഷികാന്ത് സിംഗ്. സംഘർഷഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ യുദ്ധത്തിൽ തകർന്ന രാജ്യങ്ങൾക്ക് സമാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിത’മാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. “ഞാൻ വിശ്രമ ജീവിതം നയിക്കുന്ന മണിപ്പൂരിൽ നിന്നുള്ള ഒരു സാധാരണ ഇന്ത്യക്കാരനാണ്. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിതമാണ്’. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം,” ലെഫ്റ്റനന്റ് […]