National

കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി; ‘പകൽ സ്വപ്നം കാണാൻ മോദിക്ക് അവകാശം ഉണ്ടെന്ന് എം എ ബേബി

കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പകൽ സ്വപ്നം കാണാൻ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നായിരുന്നു ബേബിയുടെ പരിഹാസം.കേരളത്തിൽ ബിജെപിയും കോൺഗ്രസുമാണ് സഖ്യം.(Modi’s statement on kerala victory is only dream-ma baby)

ക്രിമിനൽ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച് സമരം ചെയ്യാൻ സാധിക്കാത്തത് നിയമസഭയിൽ മാത്രമാണ്. നിയമ സഭയിൽ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഐഎം പൂട്ടിച്ചുമോദിയുടെ ഗൂഢ പദ്ധതികളെ ചെറുക്കാൻ കേരളത്തിലെ മതേതര കക്ഷികൾക്ക് ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ കിട്ടിയത്പോലെ ക്രിസ്ത്യൻ വോട്ടുകൾ കേരളത്തിൽ കിട്ടുമെന്ന് ബിജെപിക്ക് പ്രതീക്ഷ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രാദേശിക കൂട്ടുകെട്ടുകൾക്ക് ബിജെപിയെ തകർക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.