മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നു. കൊലപാതകം നടത്തിയ 20 കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Related News
മുംബൈയില്‍ കനത്ത മഴ തുടരുന്നു; 12 ട്രെയിനുകള്‍ റദ്ദാക്കി
മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. മഴയിലുണ്ടായ അപകടങ്ങളില്‍ നാല് പേര് മരിച്ചതായാണ് അനൌദ്യോഗിക വിവരം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസും റദ്ദ് ചെയ്തിട്ടുണ്ട്. മുംബൈയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മുതല്‍ 250 മില്ലീമീറ്റര്‍ വരെ മഴയാണ് പെയ്തത്. മുംബൈ, പുനെ, പല്‍ഗാര്‍ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ നാല് പേര് മരണപ്പെട്ടു. ഒരാളെ കാണാതായിട്ടുണ്ട്. വെള്ളത്താല്‍ ഒറ്റപ്പെട്ടുപോയ […]
ഉറക്കം നിയമസഭയിലാക്കി യെദ്യൂരപ്പയും പ്രതിപക്ഷവും
കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ ഉറങ്ങി യെദ്യൂരപ്പയും പ്രതിപക്ഷ എം.എല്‍.എമാരും. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും വിശ്വാസവോട്ട് നടത്താതെ കുമാരസ്വാമി സര്‍ക്കാര്‍ ഭരണത്തില്‍ തുടരുകയാണെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. ഇന്ന് ഉച്ചയ്ക്ക് 1.30ന് വിശ്വാസവോട്ട് തേടണമെന്ന് കാണിച്ച് ഗവര്‍ണര്‍ വാജുബായി വാല മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. ബി.ജെ.പി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് വിശ്വാസവോട്ട് നടത്തണമെന്ന് കാണിച്ച് കത്തുനല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. ഭരണപക്ഷത്ത് 98 അംഗങ്ങള്‍ മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂവെന്നും പ്രതിപക്ഷത്ത് […]
യാത്രക്കാരന്റെ മോശം പെരുമാറ്റം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറിയതാണ് കാരണം. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. about:blank എയർ ഇന്ത്യയുടെ എഐ 111 വിമാനം അൽപ്പസമയത്തിനകം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ക്യാബിൻ ക്രൂവിലെ രണ്ടുപേരെ യാത്രക്കാരൻ മർദ്ദിച്ചുവെന്നാണ് പരാതി. 225 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ വിമാനത്താവളത്തിൽ ഇറക്കിവിട്ട ശേഷം വിമാനം ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലേക്ക് യാത്ര പുനരാരംഭിച്ചു.