National

വിനായക ചതുർത്ഥി; ഓഗസ്റ്റ് 31ന് ബെംഗളൂരുവിൽ മാംസ നിരോധനം

വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഓഗസ്റ്റ് 31ന് ബെംഗളൂരുവിൽ മാംസ, കശാപ്പ് നിരോധനം. ബൃഹത് ബെംഗളൂരു മഹാനഗര പലികെയാണ് (ബിബിഎംപി) നിരോധനം പുറപ്പെടുവിച്ചത്. ബിബിഎംപിയുടെ കീഴിലുള്ള എല്ലാ പ്രദേശങ്ങളിൽ നിരോധനം ബാധകമാവും. ഗണേശ ചതുർത്ഥിയിൽ കശാപ്പും വില്പനയും നിരോധിച്ചിരിക്കുകയാണെന്ന് ബിബിഎംപി നോട്ടീസ് അയച്ചിട്ടുണ്ട്.