സമാധാന നീക്കങ്ങൾക്ക് തിരിച്ചടി ആയ് മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ് . 9 പേരാണ് വെടിവയ്പ്പിൽ കൊല്ലപ്പെടത് സ്ഥലത്ത് കേന്ദ്ര സേന തിരച്ചിൽ ആരംഭിച്ചു. സമാധാന നീക്കങ്ങൾക്ക് തുരങ്കം വയ്ക്കുന്ന എല്ലാ നീക്കങ്ങളെയും ശക്തമായ് ചെറുക്കുമെന്ന് രാജ് ഭവൻ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഐഗിജാങ് ഗ്രാമത്തിലാണ് സംഭവം. സായുധരായ ഒരു സംഘം ആണ് ആക്രമത്തിന് പിന്നിലെന്ന് ഇംഫാൽ ഈസ്റ്റ് സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു. ഒരു സ്ത്രീ അടക്കം 9 പേർ ആണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ ശരീരത്തിൽ വെട്ടേറ്റതിന്റേയും വെടിയുണ്ടകൾ തുളച്ചുകയറിയതിന്റേയും പാടുകൾ ഉണ്ട്.
പുതിയ സംഭവ വികാസങ്ങളെ തുടർന്ന് ഇംഫാൽ ഈസ്റ്റ് ജില്ലാ ഭരണകൂടം ജില്ലയിലെ കർഫ്യൂ ഇളവ് അതിരാവിലെ വെറും നാല് മണിക്കൂറാക്കി ചുരുക്കി. കർഫ്യൂ ഇളവ് രാവിലെ 5 മുതൽ വൈകുന്നേരം 6 വരെ ആയിരുന്നത്, ഇപ്പോൾ രാവിലെ 5 മുതൽ രാവിലെ 9 വരെയാക്കി ചുരുക്കി. അതിനിടെ, സംസ്ഥാനത്ത് നിന്ന് ഇതുവരെ 1,040 ആയുധങ്ങളും, 13,601 വെടിക്കോപ്പുകളും, 230 ബോംബുകളും കണ്ടെടുത്തതായി മണിപ്പൂർ സർക്കാരിന്റെ ഉപദേഷ്ടാവ് (സുരക്ഷാ) കുൽദീപ് സിങ് അറിയിച്ചു.