National

ഡൽഹി മദ്യനയ അഴിമതി കേസ്; സുപ്രിംകോടതിയെ സമീപിച്ച് മനീഷ് സിസോദിയ

ഡൽഹി മദ്യനയ അഴിമതി കേസിൽ സുപ്രിംകോടതിയെ സമീപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഹർജ്ജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. അതിനിടെ സിബിഐ കസ്റ്റഡിയിലുള്ള മനീഷ് സിസോദിയ നിസ്സഹകരണം തുടരുകയാണ്. ( maneesh sisodia approach supreme court )

മനു അഭിഷേക് സിംഗ്വി ആയിരുന്നു മനീഷ് സിസോദിയയെ പ്രതിനിധികരിച്ചത് . അറസ്റ്റു കേസും പൌരവകാശങ്ങൾക്ക് മേൽ ഉള്ള കൈകടത്തലും ഭരണഘടനാ വിരുദ്ധവും ആണെന്ന് സിംഗ്വി വാദിച്ചു. വലിയ പൊതുജന ഭരണ ഉത്തരവാദിത്തങ്ങൾ സിസോദിയായിൽ നിക്ഷിപ്തമാണ്. വാദങ്ങൾ പരിഗണിച്ച കോടതി ഉച്ചയ്ക്ക് ശേഷം അവസാന ഇനമായ് കേസ് പരിഗണിക്കാം എന്ന് വ്യക്തമാക്കി. റുവശത്ത് കസ്റ്റഡിയിലുള്ള മനീഷ് സിസോദിയയെ വിശദമായി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് സിബിഐ.

മദ്യനയത്തിൽ മാറ്റം വരുത്താൻ സെക്രട്ടറിക്ക് സിസോദിയ വാക്കാൽ നിർദ്ദേശം നൽകിയതിലും, അഴിമതിക്ക് പിന്നിൽ അതീവ രഹസ്യത്തോടെയുള്ള ഗൂഢാലോചന ഉണ്ടെന്നുമാണ് സിബിഐ കണ്ടെത്തൽ. 2020 മുതൽ സിസോദിയ ഉപയോഗിച്ച് വരുന്ന മൊബൈൽ ഫോൺ ചോദ്യം ചെയ്യുമ്പോൾ ഹാജരാക്കാൻ സിബിഐ വീണ്ടും ആവശ്യപ്പെടും. കേസിലെ മറ്റ് പ്രതികളെയും സിസോദിയായെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് സിബിഐ തിരുമാനം. ചോദ്യം ചെയ്യൽ നടപടികൾ ക്യാമറയിൽ ചിത്രീകരിക്കണമെന്ന് നിർദ്ദേശം സിബിഐയ്ക്ക് ലഭിച്ചിരുന്നു.