National

കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം; യുവാവ് അറസ്റ്റിൽ

കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം നടത്തിയ 25കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. സ്ഥലത്തെ ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് സൈഫ് അലി എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

ദൂരെയൊരിടത്ത് ജോലി ലഭിച്ച് തൻ്റെ ഗ്രാമത്തിൽ നിന്ന് പോകുന്നതിനു മുന്നോടിയായി കാമുകിയെ കാണാൻ പോയതായിരുന്നു സൈഫ് അലി. പ്രദേശത്ത് സൈഫ് അലി സുപരിചിതനായതിനായതിനാൽ ഇയാൾ ബുർഖ ധരിച്ച് പോവുകയായിരുന്നു. എന്നാൽ, സൈഫിൻ്റെ നടത്തം ആളുകളിൽ സംശയമുണ്ടാക്കുകയും ആളുകൾ ബുർഖ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരിശോധനയിലാണ് ബുർഖ ധരിച്ചെത്തിയത് പുരുഷനാണെന്ന് മനസ്സിലായത്. തുടർന്ന് ആളുകൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.