രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല. നാളെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തുന്നത്.
ഇന്ന് രാത്രിയെത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നാളത്തെ സമ്മേളനത്തിന് ശേഷം ഉടന്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങും. ഈദ് നമസ്‌ക്കാരത്തിലും, അക്ഷയ ത്രിതീയ ആഘോഷങ്ങളിലും സംബന്ധിക്കാനാണ് ഉടന്‍ ബംഗാളിലേക്ക് മടങ്ങുന്നതെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.