വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു.
മദ്യ ലഹരിയിൽ ക്ലാസ്സിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലാണ് സുപ്രിം കോടതി നടപടി. സംഭവത്തിൽ സുപ്രിംകോടതി പ്രൊഫസറിനെയും കോളജിനെയും കുറ്റവിമുക്തമാക്കി.