National

തിരുപ്പൂരിനടുത്ത് അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 20 മരണം; മരിച്ചവരിലധികവും മലയാളികള്‍

ബംഗലൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന എയർ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

തമിഴ്നാട്ടിൽ തിരിപ്പൂരിനടുത്ത് അവിനാശിയിൽ കെ.എസ്. ആർ.ടി. സി. ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു. ബംഗലൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന എയർ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

മരിച്ചവരിലധികവും മലയാളികളാണ്.കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ഗിരീഷ്, കണ്ടക്ടർ പിറവം വെളിയനാട് സ്വദേശി ബൈജു എന്നിവരാണ് മരിച്ചത് .മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും മന്ത്രി വി.എസ് സുനില്‍കുമാറും അവിനാശിയിലേക്ക് തിരിച്ചു.

അവിനാശിയില്‍ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് തിരുപ്പൂര്‍ ജില്ലാ കലക്ടര്‍ കെ.വിജയകാര്‍ത്തികേയന്‍ പറഞ്ഞു . പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നുണ്ട്. പാലക്കാട് ജില്ലാ കലക്ടറുമായി സംസാരിച്ചുവെന്നും വിജയകാര്‍ത്തികേയന്‍ പറഞ്ഞു.