ജമ്മു കശ്മീരിൽ ഇന്നലെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തിൽ വീണ്ടും സ്ഫോടനം. അപ്പർ ഡംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് ഇന്ന് വീണ്ടും സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേർ അത്യാസന്ന നിലയിലാണ്. പത്തോളം പേർക്ക് പരുക്കുണ്ട്.
ഇന്നലെയാണ് ഡംഗ്രിയിൽ ആദ്യത്തെ ആക്രമണം നടന്നത്. വൈകീട്ടായിരുന്നു സംഭവം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ നാട്ടുകാരുടെ നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് പേർ ഇന്നലെ തന്നെ മരിച്ചു. പത്തോളം പേർക്ക് പരുക്കേറ്റിരുന്നു. ഇവരിൽ മൂന്ന് പേർ അത്യാസന്ന നിലയിലായിരുന്നു. ഇതിൽപെട്ട ഒരാളാണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അത്യാസന്ന നിലയിലുള്ളവരെ കശ്മീരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.