ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. സര്‍വകലാശാല ഇന്ന് നടത്തുന്ന സെമസ്റ്റര്‍ പരീക്ഷ ബഹിഷ്കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇന്നലെ സമരക്കാര്‍ക്ക് നേരെ യുണ്ടായ ലാത്തി ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് എന്‍.എസ്.യുവിന്‍റെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും.
ഫീസ് വര്‍ധനക്കെതിരായ ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സമരം 43 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫീസ് വർധനവ് പൂർണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാടിൽ തന്നെയാണ് വിദ്യാർത്ഥികൾ. ഇന്ന് നടക്കുന്ന സെമസ്റ്റർ പരീക്ഷകൾ ബഹിഷ്കരിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചിട്ടുണ്ട്. ഇന്നലെ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പോലീസ് നടപടിക്കു പിന്നാലെ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. ഇന്നലെ വിദ്യാര്‍ത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ രണ്ട് തവണയാണ് ലാത്തിച്ചാർജ് നടന്നത്. പോലീസ് നടപടിയിൽ പെണ്‍കുട്ടികള്‍ അടക്കമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് എൻ.എസ്.യുവിന്റെ നേതൃത്വത്തിൽ ഫീസ് വർദ്ധനവിനെതിരെ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തുന്നുണ്ട്.