National

ജാർഖണ്ഡിൽ കേബിൾ കാർ കൂട്ടിയിടിച്ച് അപകടം; മരണം മൂന്നായി

ജാർഖണ്ഡിലെ ദിയോഘറിൽ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള റോപ്‌വേയിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. 40 മണിക്കൂർ പിന്നിട്ടിട്ടും സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 14 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ഇതുവരെ ആകെ 38 പേരെയാണ് രക്ഷപ്പെടുത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി ഹേമന്ദ് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടു.

വ്യോമസേന, കരസേന, ദേശീയ ദുരന്ത നിവാരണ സേനകളൊക്കെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ടോടെ രക്ഷാപ്രവർത്തനം പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു. 4 കേബിൾ കാറുകളിലായാണ് കുട്ടികൾ അടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നത്. ഇവർ മണിക്കൂറുകളായി ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ല.

ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സാങ്കേതിക തകരാറിനെ തുടർന്നാണ് 12 കേബിൾ കാറുകൾ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്‌വേയാണ് ഇത്.