National

ജമ്മു ഇരട്ട സ്ഫോടനത്തിനു പിന്നിൽ പാകിസ്താനെന്ന് വിവരം

ജമ്മു ഇരട്ട സ്ഫോടനത്തിനു പിന്നിൽ പാകിസ്താനെന്ന് വിവരം. ഇന്ന് ജമ്മുവിൽ നിന്ന് പിടികൂടിയ ഭീകരവാദികളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

അഞ്ച് ലക്ഷത്തോളം ടെലിഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്ന് 9 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് മൂന്ന് പേരെപ്പറ്റി സൂചന ലഭിച്ചത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ ആളുകൾ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാൻ ഉണ്ട്. അന്വേഷണം തുടരുകയാണ് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഈ മൂന്ന് പേരെ സംബന്ധിച്ച് ഭീകരവാദ സംഘടനകളുമായും പാക് രഹസ്യാന്വേഷണ ഏജൻസിയായിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റുമായും ഇവർക്ക് ബന്ധമുണ്ട്. ഈയൊരു സാഹചര്യത്തിൽ ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളുമായുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. വലിയ ആ സ്ഫോടനങ്ങൾ നടത്തുക, അതിൻറെ ഭാഗമായി ഈ ചെറു സ്ഫോടനങ്ങൾ എന്ന വിധത്തിലാണ് ഈ ഇരട്ട സ്ഫോടനം നടത്തിയത് എന്നതാണ് പൊലീസിൻ്റെ നിഗമനം.