റഷ്യ- യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നിലവിൽ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ലെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.
Related News
ട്രെയിനിന് തീ പിടിച്ചെന്ന് കരുതി താഴേക്ക് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു; ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ ദുരന്തത്തില്‍ 12 മരണം
ഝാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജ് ഹാരിയ റെയില്‍വേ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്. ട്രെയിനിന് തീ പിടിച്ചെന്ന് ഒരു സന്ദേശം വന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവര്‍ക്ക് മേല്‍ മറ്റൊരു ട്രെയിന്‍ തട്ടിയാണ് മരണങ്ങള് സംഭവിച്ചത്. ഭഗല്‍പൂരിലേക്കുള്ള അംഗ എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. സംഭവച്ചത് എന്താണെന്നും ഈ സന്ദേശം എങ്ങനെ പരന്നു എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. അംഗ എക്സ്പ്രസില്‍ നിന്ന് താഴേക്ക് ചാടിയവരെ ഝഝാ അസന്‍സോള്‍ എക്സ്പ്രസാണ് ഇടിച്ചുതെറിപ്പിച്ചത്. ട്രെയിനിന് തീ പിടിച്ചെന്ന് ആരോ […]
ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-എ-തൊയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ റെയ്നവാരി മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മണിക്കൂറോളമാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത്. ഒളിച്ചിരുന്ന ഭീകരർ ആദ്യം സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. കൂടുതൽ ഭീകരർ ഇവിടെ ഉണ്ടെന്നാണ് സുരക്ഷാ സേന പറയുന്നത്. ഭീകരരിൽ നിന്ന് ഒരു മാധ്യമപ്രവർത്തകൻ്റെ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു. കാർഡ് ഉപയോഗിച്ച് മാധ്യമപ്രവർത്തകനെന്ന വ്യാജേന ഇവർ ഭീകരപ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് സുരക്ഷാ സേനയുടെ […]
ജെ.ഡി.എസുമായി സഖ്യത്തിനില്ല, കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിൽ വരും; പവൻ ഖേര
കർണ്ണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. ജെ ഡി. എസുമായി സഖ്യത്തിനില്ല. ദേശീയ – സംസ്ഥാന നേതൃത്വത്തിന്റെ കൂട്ടായ്മയുടെ വിജയമാണ്. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു. കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവൻ ഖേര പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് പാളയം ആവേശത്തിലാണ്. കർണാടകയിൽ ഡികെ ശിവകുമാറിന്റെ മാജിക് ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ […]