National

ഇന്ത്യ-യുഎഇ കരാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും; മോദി

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യ-യുഎഇ കരാറിന് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാട് അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 ശതകോടി ഡോളറില്‍ നിന്ന് 100 ശതകോടി ഡോളറായി ഉയരും.

യുഎഇയുമായി വര്‍ഷങ്ങളായി തുടരുന്ന സൗഹൃദമാണ് കരാറിലൂടെ പ്രതിഫലിക്കുന്നത്. ഇത്തരമൊരു സുപ്രധാന കരാറിന്റെ ചര്‍ച്ചകള്‍ വെറും മൂന്നു മാസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. സാധാരണ നിലയില്‍ ഇങ്ങനെയുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒരുവര്‍ഷത്തിലേറെ സമയം എടുക്കാറുള്ളതാണ്. യു.എ.ഇയുമായുള്ള ബന്ധത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ കാര്യമായ പുരോഗതിയാണുണ്ടായതെന്നും മോദി കൂട്ടിച്ചേര്‍ത്തു.