രാജ്യത്തെ 8000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8329 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 10 പേർ മരിച്ചു. രോഗ മുക്തി നിരക്ക് 98.69 ആയി കുറഞ്ഞു. കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. മഹാരാഷ്ട്രയിൽ ഇന്നലെ മൂവായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പകുതിയിലേറെ കേസുകളും മുംബൈയിൽ നിന്നാണ്.
ഡൽഹിയിലും രോഗബാധിതരുടെ എണ്ണം ഉയർന്നു. സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് മൂന്ന് ശതമാനമായി ഉയർന്നു.
Related News
മകൾക്കും മരുമകനുമായി സ്പെഷ്യൽ വിരുന്നൊരുക്കി റഹ്മാൻ
മകൾ ഖദീജയ്ക്കും ഭർത്താവ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിനും വേണ്ടി സ്നേഹ സംഗീത വിരുന്നൊരുക്കി എ.ആർ.റഹ്മാൻ. ചെന്നൈയിൽ നടന്ന പരിപാടിയിൽ സോനു നിഗം, ഹണി സിങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പരിപാടിക്കിടെയുള്ള എ.ആർ.റഹ്മാന്റേയും കുടുംബത്തിന്റേയും ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. മേയ് 6നാണ് ഖദീജയും സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദും വിവാഹിതരായത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രത്യേക വിവാഹവിരുന്ന് തന്നെ റഹ്മാൻ ഒരുക്കിയിരുന്നു. എ.ആർ.റഹ്മാന്റെ […]
കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന്
കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും ഇന്ന് യോഗം ചേരും. വൈകിട്ട് 6 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാജീവ് ഗാന്ധി ജന്മദിനാഘോഷ ചടങ്ങിനുള്ള കൂടിയാലോചനയാണ് അജണ്ട. കോണ്‍ഗ്രസ് അധ്യക്ഷ പദം സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ ഉന്നയിച്ചേക്കും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75- മത് ജന്മദിനം വൻ ആഘോഷമാക്കാനാണ് എ.ഐ.സി.സി തീരുമാനം. ഇതു സംബന്ധിച്ച കൂടിയാലോചനക്കാണ് സംഘടനകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യോഗം വിളിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും […]
‘’എല്‍.പി.ജി, റെയില്‍ നിരക്ക് വര്‍ധന ജനങ്ങള്‍ക്കുള്ള മോദിയുടെ പുതുവത്സര സമ്മാനം’’
പുതുവത്സരദിനത്തില്‍ തന്നെ രാജ്യത്തെ സാധാരണക്കാരുടെ മേല്‍ ഇടിത്തീയായി എത്തിയ എല്‍.പി.ജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ”മോദി സർക്കാർ പുതുവർഷം ആരംഭിക്കുന്നു. റെയിൽവെ യാത്രാ ടിക്കറ്റ് നിരക്ക് വർധനവിന് ശേഷം ജനങ്ങള്‍ക്ക് നേരെയുള്ള മറ്റൊരു ആക്രമണം കൂടി ഉണ്ടായിരിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ, ഭക്ഷ്യവിലക്കയറ്റം, ഗ്രാമീണ മേഖലയിലെ വേതന വ്യവസ്ഥയിലുണ്ടായ റെക്കോർഡ് ഇടിവ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇതെല്ലാം.” യെച്ചൂരി ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ, മോദി സർക്കാരിൽ […]