ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഐ.ഐ.ടി മദ്രാസ്. ഇത്തവണയും പ്ലേസ്‌മെന്റില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഐ.ഐ.ടി മദ്രാസ്. ഈ അധ്യയന വർഷത്തിൽ നൂറ് ശതമാനം പ്ലേസ്‌മെന്റാണ് ഐ.ടിയിലെ മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് നേടിയിരിക്കുന്നത്. എം.ബി.എ ബാച്ചിലെ 61 വിദ്യാര്‍ഥികള്‍ക്കും പ്ലേസ്‌മെന്റിലൂടെ ജോലി ലഭിച്ചു. മികച്ച തൊഴിലവസരങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. വര്‍ഷം 16.66 ലക്ഷം ആണ് ശരാശരി ശമ്പളമായി ലഭിച്ചിരുന്നത്. എന്നാൽ ആ റെക്കോർഡുകൾ മറികടന്നാണ് ഇത്തവണ വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 30.35 ശതമാനമാണ് ഇത്തവണത്തെ ശമ്പളവര്‍ധന. വിദ്യാര്‍ഥികളില്‍ 16 ശതമാനം പേര്‍ക്ക് പ്രീ-പ്ലെയ്സ്മെന്റ് ഓഫറുകളും (പിപിഒ- വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത സ്ഥാപനങ്ങള്‍ തന്നെ അവര്‍ക്ക് ജോലി ഓഫര്‍ ചെയ്യുന്ന രീതി) ) ലഭിച്ചിട്ടുണ്ട്. പ്ലേസ്‌മെന്റുകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തിയതെങ്കിലും ഈ വര്‍ഷം നിരവധി കമ്പനികള്‍ പ്ലേസ്‌മെന്റിൽ പങ്കെടുത്തിട്ടുണ്ട്.
ആമസോണ്‍, ഐസിഐസിഐ, CISCO, McKinsey തുടങ്ങി 55 ഓളം കമ്പനികൾ ഇപ്പോൾ റിക്രൂട്മെന്റിൽ പങ്കെടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ലഭിച്ച മികച്ച പ്ളേസ്മെന്റുകളും മികച്ച ശമ്പളവും തങ്ങളുടെ സ്ഥാപനത്തിന്റെ ഉയർന്ന നിലവാരമാണ് കാണിക്കുന്നത് എന്നും മികച്ച രീതിയിലുള്ള അധ്യാപനവും ഉയർന്ന പഠനനിലവാരവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ മികച്ചതാക്കുന്നു എന്നും ഐഐടി മദ്രാസ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പറഞ്ഞു.