ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായി അറസ്റ്റില്‍. പ്രേംപ്രകാശ് എന്ന സെക്രട്ടറിയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ തോക്ക് കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. തോക്ക് കൈവശം വച്ചതിന്റെ വിവരം കൈമാറാത്തതോടെയാണ് ഇഡി അറസ്റ്റിലേക്ക് കടന്നത്. ഇതോടെ ഹേമന്ത് സോറനുള്ള കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍.
പ്രേംപ്രകാശിനെ എന്‍ഐഎ കൂടി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഖനി ഇടപാടുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് സോറന്‍. ഇതിനിടെയാണ് സെക്രട്ടറിയുടെ അറസ്റ്റ്.