National

ഗ്യാൻവാപി സർവേ: നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് പുരാവസ്തു ഗവേഷണ വകുപ്പ്, എതിർക്കുമെന്ന് മുസ്ലിം വിഭാഗം

ഗ്യാൻവാപി മസ്ജിദ് സർവേയ്ക്ക് നാലാഴ്ച കൂടി സമയം വേണമെന്ന് പുരാവസ്തു ഗവേഷണ വകുപ്പ്. വകുപ്പ് സമർപ്പിച്ച അപേക്ഷ ഇന്ന് വാരണാസി ജില്ലാ കോടതി പരിഗണിക്കും. അപേക്ഷയെ എതിർക്കുമെന്ന് മുസ്ലിം വിഭാഗം അറിയിച്ചു. സെപ്തംബർ 8 ന് കോടതി നാലാഴ്ചത്തെ സമയം പുരാവസ്തു ഗവേഷണ വകുപ്പിന് നീട്ടി നല്കിയിരുന്നു.