ജിഎസ്ടിയുമായി ബന്ധപ്പെട്ട അറസ്റ്റുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജിഎസ്ടി, കസ്റ്റംസ് അധികൃതർക്കാണ് റവന്യൂ മന്ത്രാലയം നിർദ്ദേശം നൽകിയത്. ജിഎസ്ടി നിയമത്തെ ഉപയോഗിച്ച് ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രമേ അറസ്റ്റ് നടപടികൾ നടത്താവൂ എന്നാണ് നിർദ്ദേശം. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതിനും നിയന്ത്രണമുണ്ട്. ആരോപണങ്ങൾ ഉണ്ട് എന്നതിന്റെ പേരിൽ വിളിച്ചുവരുത്തി ഉന്നത കോർപ്പറേറ്റ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കരുതെന്ന് റവന്യൂ മന്ത്രാലയം നിർദ്ദേശം നൽകി.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/08/gst-arrest-centre-government..jpg?resize=820%2C450&ssl=1)