പ്രണയാഭ്യർത്ഥന നിരസിച്ച 15 വയസുകാരിയെ വെടിവച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹോദരി നിഷയ്ക്കൊപ്പം മടങ്ങിവരികയായിരുന്ന അനുരാധയുടെ തലയിൽ 22കാരനായ അരവിന്ദ് വിശ്വകർമ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥനത്തുവച്ച് തന്നെ കുട്ടി മരണപ്പെട്ടു. പ്രതി ഒളിവിലാണ്.
Related News
ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; രൂപയുടെ മൂല്യം കുറഞ്ഞു
കോവിഡ്-19 പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 1,300 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.02ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 49 ഡോളറായി. കോവിഡ്-19 ലോകമാകെ പടരുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് വിപണിയില്‍ തകര്‍ച്ച രേഖപ്പെടുത്തിയത്. ആഗോള വിപണിക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ന്നിരിക്കുകയാണ്. സെന്‍സെക്സ് 1,300 പോയിന്റ് താഴ്ന്ന് 37,180ല്‍ എത്തി. നിഫ്റ്റി 385 പോയിന്റ് താഴ്ന്ന് 10,881 പോയിന്റില്‍ തുടരുകയാണ്. ബി.എസ്.ഇ മിഡ്കാപ്പ് ഇന്‍ഡെക്സ് […]
മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര, കേരള ഹൗസില്‍ താമസ സൗകര്യം
യുക്രൈനില്‍ നിന്ന് മുംബൈയിലും ഡെല്‍ഹിയിലുമെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്നും കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ തന്നെ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അറിയിച്ചു. നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യുന്ന മുറയ്ക്ക് ഉത്തരവ് അടിയന്തരമായി പുറത്തിറങ്ങും. നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൗണ്ടറില്‍ ഇതുവരെ 1428 പേരാണ് […]
ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു
ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. റിഖ്നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. അപകടം ഉണ്ടായത് സിംഡി ഗ്രാമത്തിലാണ്. പൗരി ഗർവാൾ ജില്ലയിലാണ് സംഭവം. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും പരമാവധി സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. നാട്ടുകാർ രക്ഷപ്രവർത്തനങ്ങളിൽ ഏറെ സഹകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ബസ് 500 മീറ്റർ ആഴത്തിലേക്കാണ് വീണതെന്നും അപകടത്തിൽപ്പെട്ട ആറുപേരെ രക്ഷപ്പെടുത്തി […]