National

ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ

ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ. നാളെ ഇന്ത്യ അധ്യക്ഷ പദവി ബ്രസിലിന് കൈമാറും. അധ്യക്ഷ പദവി എറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഇന്ത്യ- ബ്രസീൽ ചർച്ച ഇന്ന് നടക്കും.

ജി-20യിൽ സംയുക്ത പ്രസ്താവനയ്ക്ക് ധാരണയെന്നാണ് സൂചന. ഡൽഹി പ്രഖ്യാപനം എന്ന പേരിൽ സംയുക്ത പ്രസ്താവന നടത്തും. പരിസ്ഥിതി, വികസന വിഷയങ്ങളെ അധികരിച്ചാകും പ്രസ്താവന. അംഗരാജ്യങ്ങളുടെ എണ്ണം വർദ്ധിപ്പിയ്ക്കാനുള്ള തിരുമാനം ഉച്ചകോടി കൈകൊള്ളും.

യുക്രൈൻ വിഷയം യൂറോപ്യൻ യൂണിയൻ പൊതു ചർച്ചയിൽ ഉന്നയിക്കും. യുദ്ധത്തെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന. മാനവരാശിയ്ക്ക് തെറ്റായ സന്ദേശം നല്കുന്ന യുദ്ധമാണ് ഇതെന്ന് യൂറോപ്യൻ യൂണിയനും അമേരിക്കയും. യുക്രൈനിൽ റഷ്യ അധിനിവേശം നടത്തി എന്ന് രേഖയിൽ വേണമെന്ന് ഇവർ നിലപാടെടുത്തു. സംയുക്തപ്രഖ്യാപനത്തിൽ ഇത്തരത്തിൽ പരാമർശം പാടില്ലെന്നാണ് റഷ്യയുടെയും ചൈനയുടെയും നിലപാട്. സമവായമുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമം തുടരുന്നു.