മംഗളൂരുവിലെ മത്സ്യസംസ്കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് മരിച്ചു. മംഗളൂരുവിലെ ബജ്പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒമര്‍ ഫാറൂഖ്, നിജാമുദീന്‍, ഷറഫാത്ത് അലി, സമിയുള്ള ഇസ്ലാം, മിര്‍സുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണ്.
Related News
തെരഞ്ഞെടുപ്പ് അക്രമങ്ങളിലെ സിബിഐ അന്വേഷണം; ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
തെരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സിബിഐയില്‍ നിന്ന് നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് തിരക്കെന്നും ഹര്‍ജിയില്‍ മമത സര്‍ക്കാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ബലാത്സംഗങ്ങളും സിബിഐ അന്വേഷിക്കണമെന്നായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. മറ്റ് അതിക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു.
ഒന്നര ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്
ഒന്നര ലക്ഷം രൂപ വരെ വിവിധ മോഡലുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ.് ‘ഫെസ്റ്റിവല്‍ ഓഫ് കാര്‍സ്’ കാംപെയ്നിന്റെ ഭാഗമായി ഹെക്സ, നെക്സോണ്‍, ഹാരിയര്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങി എല്ലാ മോഡലുകള്‍ക്കും ഇളവ് ലഭിക്കും. എല്ലാ സെഗ്മെന്റ് കാറുകളുടെയും ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ ഹെക്സ മോഡലിന് 1,50,000 രൂപ വരെ ഇളവ് ലഭിക്കും. രാജ്യത്തെ എറ്റവും സുരക്ഷിത കാര്‍ എന്ന ബഹുമതി കരസ്ഥമാക്കിയ നെക്സോണിന് 85,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ടിയാഗോ, […]
ഡൽഹി തെരഞ്ഞെടുപ്പിൽ കണക്ക് കൂട്ടലുകൾ തെറ്റി: അമിത് ഷാ
ഡൽഹി തെരഞ്ഞെടുപ്പിൽ കണക്ക് കൂട്ടലുകൾ തെറ്റി എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. “രാജ്യദ്രോഹികൾക്ക് നേരെ വെടിയുതിർക്കൂ” എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ തിരിച്ചടിയായി. തെരഞ്ഞെടുപ്പ് ഫലത്തെയും ശാഹീൻ ബാഗിനെയും ബന്ധിപ്പിക്കരുത്. സി.എ.എ, എന്‍.ആര്.സി എന്നിവയുടെ വിലയിരുത്തലല്ല ജനവിധി. ഷാഹിൻ ബാഗിനെ കുറിച്ച് ഞങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിജയത്തിന് മാത്രമായല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രത്യയ ശാസ്ത്ര വ്യാപനം ലക്ഷ്യം വച്ച് കൂടിയാണെന്നും ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയിൽ പങ്കെടുക്കവെ അമിത് ഷാ പറഞ്ഞു.