National

‘ഗോ ഫസ്റ്റ്’ വിമാനം കോയമ്പത്തൂരിൽ അടിയന്തരമായി ഇറക്കി

ബംഗളൂരുവിൽ നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ട ‘ഗോ ഫസ്റ്റ്’ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. 92 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കോയമ്പത്തൂരിലാണ് അടിയന്തരമായി ഇറക്കിയത്. സ്‌മോക്ക് അലാറത്തെ തുടർന്ന് വിമാനം ഇറക്കുകയായിരുന്നു. തമിഴ്‌നാട് നഗരത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റ് പുക മുന്നറിയിപ്പ് കണ്ടെത്തിയത്.

കോയമ്പത്തൂരിലെ എയർപോർട്ട് അധികൃതർ ഇത് തെറ്റായ അലാറം ആണെന്ന് സ്ഥിരീകരിച്ചു. എഞ്ചിനുകൾ അമിതമായി ചൂടായതിനെ തുടർന്നാണ് അലാറം മുഴങ്ങിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ അലാറത്തിൽ തകരാർ ഉണ്ടെന്ന് കണ്ടെത്തുകയും, എഞ്ചിനുകൾക്ക് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും കണ്ടെത്തി.