National

രാജ്യത്തെ 497 സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിച്ച് റെയിൽവേ

‘സുഗമ്യ ഭാരത് അഭിയാന്റെ’ ഭാഗമായി റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ദിവ്യാംഗർക്കും പ്രായമായവർക്കും കുട്ടികൾക്കും സുഗമമായി സഞ്ചരിക്കാൻ, ഇന്ത്യൻ റെയിൽവേ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കുന്നു. ഇതുവരെ 497 സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്‌കലേറ്ററും സ്ഥാപിച്ചിട്ടുണ്ട്.

സാധാരണയായി സംസ്ഥാന തലസ്ഥാനങ്ങളിലും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലും പ്രതിദിനം 25,000-ത്തിലധികം ആളുകൾ സഞ്ചരിക്കുന്ന സ്റ്റേഷനുകളിലും റെയിൽവേ എസ്‌കലേറ്ററുകൾ സ്ഥാപിക്കും. ഇതുവരെ 339 സ്റ്റേഷനുകളിലായി 1,090 എസ്‌കലേറ്ററുകൾ 2022 ഓഗസ്റ്റ് വരെ സ്ഥാപിച്ചിട്ടുണ്ട് .

റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന ആൾക്കാരുടെ എണ്ണം, സ്ഥലപരിമിതി മുതലായവ പരിഗണിച്ച് ലിഫ്റ്റ് നൽകുന്നതിന് സ്റ്റേഷനുകൾ/പ്ലാറ്റ്ഫോമുകൾ തെരഞ്ഞെടുക്കാൻ ജിഎം/സോണൽ റെയിൽവേകൾക്ക് അധികാരമുണ്ട്. 2022 ഓഗസ്റ്റ് വരെ 400 സ്റ്റേഷനുകളിലായി 981 ലിഫ്റ്റുകൾ നൽകിയിട്ടുണ്ട്.