National

‘യു പിയിൽ ദാരിദ്ര്യം കുറയ്‌ക്കുന്നതിൽ വിദ്യാഭ്യാസം നിർണായക പങ്കുവഹിച്ചു’; യോഗി ആദിത്യനാഥ്


യു പിയിൽ ദാരിദ്ര്യം കുറയ്‌ക്കുന്നതിൽ വിദ്യഭ്യാസം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇതിലും പ്രകടമായ മാറ്റം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. 2023-24 അക്കാദമിക് വർഷത്തിൽ ഡിബിഡി സ്‌കീം ആരംഭിക്കുകയും നവീകരിച്ച 125 കെജിബിവികളുടെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

യുപിയിലെ അടിസ്ഥാന സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 1.91 കോടിയിൽ അധികം ആണെന്നും ഇത് പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ അധികമാണെന്നും യോഗി പറഞ്ഞു.2017-ന് മുൻപ് കുട്ടികൾ സ്‌കൂളിൽ പോകുന്നതിന് ഭയപ്പെട്ടിരുന്നു. സ്‌കൂളുകൾ ശോചനീയാവസ്ഥയിലായിരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ യുപിയിലെ സ്‌കൂളുകളിൽ 55 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി.

2023-24 അദ്ധ്യയന വർഷത്തിൽ സ്‌കൂളുകളിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും 1,200 രൂപ വീതം മുഖ്യമന്ത്രി അനുവദിച്ചു.2017-ന് മുമ്പ് അദ്ധ്യാപകരുടെ കടുത്ത ക്ഷാമം നിലനിന്നിരുന്നുവെന്നു, കഴിഞ്ഞ ആറ് വർഷത്തിനിടെ 1.64 ലക്ഷം അദ്ധ്യാപകരെ അടിസ്ഥാന, സെക്കൻഡറി വിദ്യാഭ്യാസ ബോർഡുകളിൽ നിയമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.