National

‘മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നു’; സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ

സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ നേതാക്കൾ ജന്തർ മന്ദറിൽ. കേന്ദ്ര സർക്കാരിന്റേത് ജനിധിപത്യ വിരുദ്ധ സമീപനമെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി. മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നുവെന്നും എ എ റഹീം വിമർശിച്ചു. ഈ മാസം 15 മുതൽ 20 വരെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

അതേസമയം ഭാരതീയ കിസൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഗുസ്തി താരങ്ങളുടെ സമര വേദിയിൽ എത്തി. സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ കർഷകരെ ഡൽഹി-ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ നൽകിയ ലൈംഗിക പീഡനപരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ സമരം ശക്തമാക്കുകയാണ്. കർഷക സംഘടനകൾ , വിവിധ രാഷ്ട്രീയ പാർട്ടികൾ , വനിതാ സംഘടനകൾ , യുവജന സംഘടനകൾ എന്നിവർ സമർക്കാർക്ക് പിന്തുണയുമായി ജന്തർ മന്തറിൽ എത്തി.

തുടർന്ന് , ഡൽഹി – ഹരിയാന അതിർത്തിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തറിലും പൊലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.