രാജ്യതലസ്ഥാനത്തെ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 366 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഏപ്രില്‍ ഒന്നിന് 0.57 ശതമാനമായിരുന്നു ടിപിആര്‍.
ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയർന്നു. ആകെ മരണസംഖ്യ 26,158 ആണ്. വ്യാഴാഴ്ച 325 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും. സ്കൂളുകളിൽ നിന്നുള്ള അണുബാധ റിപ്പോർട്ടുകൾ ആശങ്ക പകരുന്നതാണ്.