Latest news National

വിവരാവകാശ വെബ് പോർട്ടൽ: കേരളത്തിനെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു

വിവരാവകാശ വെബ് പോർട്ടൽ വിഷയത്തിൽ കേരളത്തിനെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. പ്രവാസി ലീഗൽ സെല്ലാണ് ഹർജി ഫയൽ ചെയ്തത്. സുപ്രിംകോടതി നിർദേശാനുസരണം തയാറായ വിവരാവകാശ വെബ് പോർട്ടൽ ഉചിതമായി പ്രവർത്തിക്കാത്തതിന് എതിരെയാണ് ഹർജി. ( contempt of court against kerala RTI web portal )

വിവരാവകാശ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നത് തടസപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമെന്നാണ് ആക്ഷേപം. സുപ്രിംകോടതി ഉത്തരവ് നടത്തി എന്ന് വരുത്തിതിർക്കാൻ മാത്രം സ്യഷ്ടിച്ചതാണ് കേരളത്തിന്റെ വിവരാവകാശ വെബ് പോർട്ടലെന്നും ആക്ഷേപമുണ്ട്. ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് ഹർജി.

ജൂൺ 19നാണ് സുപ്രിംകോടതി നിർദേശപ്രകാരം പോർട്ടൽ പ്രവർത്തന സജ്ജമായത്. എന്നാൽ ജൂൺ 24ന് പോർട്ടൽ വഴി അയച്ച ഒന്നാമത്തെ അപേക്ഷയിൽ ഇതുവരെ നടപടി ആയിട്ടില്ല. അപേക്ഷ നൽകി 30 ദിവസം കഴിഞ്ഞും മറുപടി ലഭിച്ചില്ലെങ്കിൽ ഒന്നാം അപ്പീൽ നൽകാമെന്നാണ് വിവരാവകാശ നിയമം.