സോണിയാ ഗാന്ധിയെ നിലനിർത്താൻ പ്രവർത്തക സമിതിയുടെ ഘടനമാറ്റും. പ്രസിഡന്റും 23 അംഗങ്ങളും എന്നത് പ്രസിഡന്റും 28 അംഗങ്ങളും ആയാണ് പ്രവർത്തക സമിതി ഘടന മാറുക. കോൺഗ്രസ് പ്രസിഡന്റിനും 23 അംഗങ്ങൾക്കും ഒപ്പം മുൻ പ്രസിഡന്റും, പാർലമെന്ററി പാർട്ടി ചെയർ പേഴ്സൺ, മുൻ പ്രധാനമന്ത്രി, മുൻ കോൺഗ്രസ് പ്രസിഡന്റ്, ലോകസഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവ് എന്നതാകും പുതിയ ഘടന.
അതേസമയം പ്രവർത്തക സമിതിയെ എ.ഐ.സി. തെരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ എണ്ണം 12 ആയി തുടരും. 11 അംഗങ്ങളെ കോൺഗ്രസ് അധ്യക്ഷൻ നാമനിർദേശം ചെയ്യും. കോൺഗ്രസ് പ്രസിഡന്റ്, മുൻ പ്രസിഡന്റ് , പാർലമെന്ററി പാർട്ടി ചെയർ പേഴ്സൺ, മുൻ പ്രധാനമന്ത്രി, ലോകസഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളിൽ ഉള്ളവർ നേരിട്ട് പ്രവർത്തക സമിതിയിൽ എത്തും.