രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50 രൂപയുമാണ് പുതിയ വില. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.
Related News
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 14 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും
അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയിൽ നിന്നും ബിജെപിയിൽ നിന്നുമായി 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേന വിമത പക്ഷത്ത് നിന്നും 3 ഉം ബിജെപിയിൽ നിന്നും 11 പേർ അടക്കം 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ എന്നിവർ പുതിയ മന്ത്രിമാരാകും. രാധാകൃഷ്ണ […]
ഹിന്ദുത്വവാദികള്‍ മര്‍ദിച്ചുകൊന്ന തബ്രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ മര്‍ദിച്ചുകൊന്ന തബ്രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജൂണിലാണ് ക്രൂരമര്‍ദനത്തിന് ഇരയായ തബ്രീസ് അന്‍സാരി മരിച്ചത്. ഇതോടെ കേസിലെ 11 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ല. സംഭവത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിടുണ്ട്. ജൂണ്‍ 17നാണ് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ ധട്കിഡി നിവാസികള്‍ തബ്രിസ് അന്‍സാരിയെ പിടികൂടിയത്. മരത്തില്‍ കെട്ടിയിട്ട് ജയ്ശ്രീംറാം , ജയ് ഹനുമാന് വിളികള്‍ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ക്രൂരമായ മര്‍ദ്ദനത്തിനും ഇരയാക്കി. മരണാസന്നനായതോടെ സമീപത്തെ ആശുപത്രിയില്‍ […]
റിസർവ് ബാങ്ക് ഗവർണർക്ക് കോവിഡ്; ലക്ഷണങ്ങളില്ല, വീട്ടിലിരുന്നു ജോലി ചെയ്യുമെന്ന് ശക്തികാന്ത ദാസ്
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അറുപത്തിമൂന്നുകാരനായ ശക്തികാന്തയ്ക്കു രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച താൻ വീട്ടിലിരുന്ന് ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.