കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. കേസില്‍ ഇതുവരെ ഒമ്പതു പേര്‍ പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശികളായ ഉമര്‍ ഫാറൂഖ്, ഫിറോസ് ഖാന്‍, മുഹമ്മദ് തൗഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീനുമായി ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തി. സ്‌ഫോടക വസ്തുക്കള്‍ വാങ്ങാനുള്ള സഹായികളായി പ്രവര്‍ത്തിച്ചുവെന്നും എന്‍ഐഎ വ്യക്തമാക്കി.