National

പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചു

പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്താനിലേയും മുസ്‍ലിംകള്‍ക്ക് പൗരത്വം നല്‍കണമെന്നാണോ പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അമിത് ഷാ ചോദിച്ചു. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇവിടുത്തെ പൗരന്‍മാരായി തുടരുമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളെ റദ്ദ് ചെയ്യുന്ന ബില്ലാണ് ഇതെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.