National

ഛത്രപതി ശിവജിയുടെ ‘വാഗ നഖം’ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തുന്നു

ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് എത്തുന്നു. ബ്രിട്ടണ്‍ സര്‍ക്കാരിന്റെ പക്കലായിരുന്നു വാഗ നഖം. 1659 ബീജാപൂര്‍ സുല്‍ത്താന്റെ ജനറലായിരുന്ന അഫ്‌സല്‍ ഖാനെ വധിക്കുന്നതിനായി ഛത്രപതി ശിവജി ഉപയോഗിച്ച ആയുധമാണ് വാഗ നഖം. പുലിയുടെ നഖത്തോട് സാമ്യമുള്ള ഉരുക്കില്‍ തീര്‍ത്ത കൈയില്‍ ധരിക്കാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് ആയുധം.(chhatrapati shivaji maharaj wagh nakh)

ശിവാജി അഫ്‌സല്‍ ഖാനെ വധിച്ച ദിവസത്തിന്റെ വാര്‍ഷികത്തിനാകും വാഗ ഇന്ത്യയിലെത്തുക. ഇത് തിരികെ നല്‍കാൻ യുകെ അധികൃതരില്‍ സമ്മതിച്ചതായി മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുൻഗന്തിവാർ അറിയിച്ചു.

ശിവജിയുടെ ജഗദംബവാള്‍ അടക്കമുള്ള മറ്റ് വസ്തുക്കളും ഞങ്ങള്‍ പരിശോധിക്കും. അവയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വാഗ് നഖ് ചരിത്രത്തിലെ വിലമതിക്കാനാകാത്ത നിധിയാണ്.സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങള്‍ അവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.