ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിംപ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും. വൈകിട്ട് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി നാളെ മുതലാണ് മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 10 വരെയാണ് മത്സരങ്ങൾ. 187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 22000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒളിമ്പ്യാഡിന്റെ ദീപശിഖാപ്രയാണം ഇന്നലെ വൈകിട്ട് മത്സര വേദിയിലെത്തി.
Related News
വിഷയം ചർച്ചക്കെടുക്കുക പോലും ചെയ്യാതെ സസ്പൻഡ് ചെയ്തു; പ്രതികരിച്ച് രമ്യ ഹരിദാസ്
വിഷയം ചർച്ചക്കെടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ്. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല എന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് രമ്യ ഹരിദാസ് അടക്കം 4 എംപിമാരെയാണ് സ്പീക്കർ സസ്പൻഡ് ചെയ്തത്. മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നിവർക്കെതിരെയാണ് നടപടി. “ദൈനംദിനമായിട്ട്, അന്നന്ന് കൂലിപ്പണിയെടുത്ത് കുടുംബങ്ങളിലേക്ക് പോയിട്ട് കുടുംബം നോക്കുന്ന ആളുകൾ. അവരുടെ ജീവിത പ്രശ്നങ്ങൾ സഭ […]
തൃപ്തി ദേശായി ശബരിമലയിലേക്കില്ല
തൃപ്തി ദേശായി ശബരിമലയിലേക്കില്ല. താൻ ഇപ്പോൾ പൂനെയിലാണുള്ളതെന്നും മറിച്ചുള്ള പ്രചരണം ഗൂഢോദ്ദേശത്തോടെയാണെന്നും തൃപ്തി പറഞ്ഞു. പ്രചരണത്തിന് പിന്നിൽ സ്ത്രീവിരുദ്ധരെന്നും തൃപ്തി പറഞ്ഞു. കഴിഞ്ഞ നവംബർ 16 നാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തുന്നത്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് തൃപ്തി മടങ്ങുകയായിരുന്നു.
ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണാതീതം
രാജ്യത്തെ കോവിഡ് ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ അടിയന്തര യോഗം ഇന്ന് 10 മണിക്ക് ചേരും. യു.കെയില്‍ അതിവേഗ രോഗ ബാധ തുടരുന്ന സാഹചര്യത്തിലാണ് യോഗം. രാജ്യത്ത് കോവിഡ് ബാധിതർ ഒരു കോടി കടന്നെങ്കിലും 3.05 ലക്ഷം പേരാണ് ചികിത്സയില്‍ ഉളളത്. വാക്സിന് ജനുവരിയില്‍ ലഭ്യമായേക്കുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ പ്രതികരണം. അതിവേഗ കോവിഡ് ബാധ തുടരുന്ന യു.കെയില്‍ നിയന്ത്രണാതീതമാവുകയാണ് സാഹചര്യം. ഇറ്റലി, ജർമനി, നെതർലാന്റ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി. കൂടുതല്‍ രാജ്യങ്ങള്‍ […]