ബിജെപി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 75 മണിക്കൂർ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിൻ്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുക, സർക്കാർ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണം എന്നിവയും പരിപാടിയുടെ ഭാഗമാകും. സംസ്ഥാനത്തെ ബിജെപി എംപിമാരും എംഎൽഎമാരും ഭാരവാഹികളും നേതൃത്വം നൽകുന്ന പരിപാടി ഈ മാസം 14ന് അവസാനിക്കും.
Related News
സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചേക്കും
സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും. പകരം സി.ആര്.പി.എഫ് കമാന്റോകളുടെ സുരക്ഷ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്. രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ നെഹ്റു കുടുംബത്തിനെതിരെ […]
സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തീയതി പ്രഖ്യാപിച്ചു
സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തീയതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പരീക്ഷകൾ മേയ് നാല് മുതൽ ആരംഭിച്ച് ജൂൺ 10 നകം പരീക്ഷകൾ പൂർത്തിയാക്കും. ഫലപ്രഖ്യാപനം ജൂലൈ 15 ന് നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ തുടങ്ങും. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഡേറ്റ്ഷീറ്റ് ലഭ്യമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേഷ് പൊഖ്രിയാല്‍ അറിയിച്ചു. പരീക്ഷയ്ക്ക് 33 ശതമാനം ഇന്റേണൽ ചോയിസും 30 ശതമാനം സിലബസും കുറച്ചിട്ടുണ്ട്. പരീക്ഷ ഡേറ്റ്ഷീറ്റിൽ ഓരോ പരീക്ഷയുടെയും […]
സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു; വില കൂടും
ബജറ്റില്‍ സ്വര്‍ണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10-ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തി. പെട്രോള്‍, വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക. ഈയിടെ സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തിയിരുന്നു. 25,000 രൂപ വരെ വിലയെത്തിയിരുന്നു.