രാഷ്ട്രപതി സ്ഥാനാർഥി ആയെക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അത്തരം ചർച്ചകൾ പോലും നടന്നിട്ടില്ലെന്നും, രാഷ്ട്രപതി ആകുന്നതിനെകുറിച്ചു താൻ ആആലോചിച്ചിട്ട് പോലുമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ബീഹാറിലെ ജനങ്ങളെ സേവിക്കാനാണ് തനിക്ക് താല്പര്യമെന്നും നിതീഷ് കുമാർ പറഞ്ഞു.
നിതീഷ് കുമാർ അനുചിതമായ പരാമർശം നടത്തിയെന്ന ആരോപണവുമായി ബിജെപി എംഎൽഎ നിക്കി ഹെംബ്രോം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സംഭവം. എൻഡിഎയുടെ ഒരു ചർച്ചയ്ക്കിടെ നിതീഷ് കുമാർ തന്നെ സുന്ദരി എന്ന് വിളിച്ചു എന്നും അത് തന്നെ വേദനിപ്പിച്ചു എന്നും എംഎൽഎ പറഞ്ഞു. വിവരം പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
“നിതീഷ് കുമാറിൻ്റെ പെരുമാറ്റം എന്നെ വേദനിപ്പിച്ചു. അനുചിതമായ പരാമർശമാണ് അദ്ദേഹം നടത്തിയത്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.”- അവർ പറഞ്ഞു.
എൻഡിഎ ചർച്ചയിൽ നിക്കി സംസാരിക്കുന്നതിനിടെ നിതീഷ് കുമാർ ഇടക്ക് കയറി സുന്ദരിയെന്ന് വിളിക്കുകയായിരുന്നു. മദ്യം ഉത്പാദിപ്പിച്ചിരുന്നവർക്ക് പ്രത്യേക ജോലി സാധ്യതകൾ നൽകുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് നിക്കി സംസാരിച്ചത്.