കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറങ്ങി. ഇരട്ടപദവിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തും. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്ത് നിന്ന് കോണ്‍ഗ്രസിന് ഒരു അധ്യക്ഷന്‍ ഉണ്ടാകുന്നതില്‍ ഒരു കുഴപ്പവുമില്ലായെന്ന് ജി 23 നേതാവ് പിജെ കുര്യന്‍ വ്യക്തമാക്കി
ഈ മാസം 24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.ഒക്ടോബര്‍ ഒന്നിന് സൂക്ഷ്മ പരിശോധനയും,ഒക്ടോബര്‍ എട്ടുവരെയാണ് പിന്‍വലിക്കാനുള്ള സമയം. പിസിസി ആസ്ഥാനങ്ങളില്‍ വച്ചാണ് ഒക്ടോബര്‍ 17ന് വോട്ടെടുപ്പ് .19ന് പ്രഖ്യാപനവും. നീതിയുക്തവും സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മധുസൂദന്‍ മിസ്ത്രി പറഞ്ഞു.
സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ കേരളത്തില്‍ എത്തിയ അശോക് ഗലോട്ട് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇരട്ടപദവി തര്‍ക്കം പാര്‍ട്ടിയില്‍ രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച .തെരഞ്ഞെടുപ്പിലൂടെ എത്തുന്നതിനാല്‍ ഇരട്ട പദവി തനിക്ക് ബാധകമല്ലായെന്നാണ് ഗെലോട്ടിന്റെ നിലപാട്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്‍കിയ ദിഗ്വിജയ് സിങ്, സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും.