ദേശീയ നേതൃത്വത്തിൽ ആധിപത്യം നിലനിർത്താൻ തീരുമാനിച്ച് രാഹുൽ വിഭാഗം. രാഹുൽഗാന്ധി സ്ഥാനാർത്ഥിയാകില്ല. അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. അധ്യക്ഷ സ്ഥാനം പിന്നീട് രാഹുൽ ഗാന്ധിക്ക് ഏറ്റെടുക്കാൻ അശോക് ഗെഹ്ലോട്ട് പ്രസിഡന്റ് ആകുന്നതാണ് ഉചിതമെന്നാണ് രാഹുൽ വിഭാഗത്തിന്റെ വിലയിരുത്തൽ. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും.
Related News
നടി ജിയാ ഖാന്റെ ആത്മഹത്യ; 10 വർഷത്തിന് ശേഷം ഇന്ന് വിധി
നടി ജിയാ ഖാന്റെ ആത്മഹത്യയിൽ പത്ത് വർഷത്തിന് ശേഷം വിധി പറയാനൊരുങ്ങി മുംബൈ സ്പെഷ്യൽ സിബിഐ കോടതി. ജിയാ ഖാനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിൽ നടൻ ആദിത്യ പഞ്ചോളിയും അമ്മ സറീന വഹാബും പ്രതികളാണ്. ജൂഹുവിലെ വസതിയിൽ ഒരുമുഴം കയറിൽ ജീവനൊടുക്കും മുൻപ് സൂരജ് പഞ്ചോളിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പാണ് കേസിനാധാരം. സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനിൽ നിന്ന് നേരിട്ട ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചും ജിയ […]
പാര്‍ലമെന്ററി സമിതികളുടെ നേതൃസ്ഥാനം കേന്ദ്രം കോണ്‍ഗ്രസിന് നിഷേധിച്ചേക്കും
പാര്‍ലമെന്ററി സമിതികളുടെ നേതൃസ്ഥാനം കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന് നിഷേധിച്ചേക്കും. ലോക്സഭയിലെ കോണ്‍ഗ്രസ് അംഗബലം 52ലേക്ക് ചുരുങ്ങിയതിനാല്‍ ഉയര്‍ന്ന പദവികള്‍ നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കോണ്‍ഗ്രസിന് ചെറിയ സമിതികളുടെ ചെയര്മാന് സ്ഥാനം മാത്രം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന. എന്നാല്‍ രാജ്യസഭയുമായി ബന്ധപ്പെട്ട ആഭ്യന്തര കാര്യ സമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നിലനിര്‍ത്താനാകും. സമിതി ചെയര്‍മാനായിരുന്ന പി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ആനന്ദ് ശര്‍മ്മയെ നിയമിച്ചേക്കും. വീരപ്പ മൊയ്ലി ചെയര്‍മാനായ ധനകാര്യ സമിതിയും ശശി തരൂര്‍ ചെയര്‍മാനായ വിദേശകാര്യ സമിതിയുമാണ് […]
ഇന്ധനം തീരാന്‍ പത്ത് മിനിറ്റ് ശേഷിക്കെ ലഖ്നൗവില്‍ വിമാനം തിരിച്ചിറക്കി
ഇന്ധനം തീരാൻ പത്ത് മിനിറ്റ് മാത്രം ശേഷിക്കെ ലഖ്നൗവിൽ വിമാനത്തിന് സുരക്ഷിത ലാൻഡിങ്. മുംബെെ – ഡൽഹി വിസ്താര ഫ്ലെെറ്റാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഡൽഹിയിലെ മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡ് ചെയ്യാൻ കഴിയാതിരുന്ന വിമാനം അധിക ദൂരം പറന്നതാണ് ഇന്ധനം തീരാൻ കാരണം. മുംബെെയിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനം, മോശം കാലാവസ്ഥയെ തുടർന്ന് ലഖ്നൗവിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. എന്നാൽ ലഖ്നൗവിലും സേഫ് ലാൻഡിങ് സാധ്യമല്ലെന്ന വിവരം ലഭിച്ചതോടെ കാൺപൂരിലേക്ക് തിരച്ചു. കാൺപൂരിലേക്കുള്ള യാത്രക്കിടെ […]