National

പാക് അനുകൂല മുദ്രാവാക്യം; അമൂല്യയുടെ പിതാവിന്റെ പ്രതികരണം ഇങ്ങനെ…

ഇതിനിടെ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ കർണാടക മന്ത്രി സി.ടി രവി ദേശദ്രോഹികള്‍ക്ക് മാപ്പ് നൽകരുതെന്ന് ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റം തന്നെ അവർക്കെതിരെ ചുമത്തണമെന്നും മന്ത്രി പറഞ്ഞു.  ബംഗളൂരുവിൽ സി‌.എ‌.എയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് മകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി അമൂല്യയുടെ പിതാവ്. “അമൂല്യ പറഞ്ഞത് തെറ്റാണ്. ഞാന്‍ പറഞ്ഞത് കേള്‍ക്കാതെ അവള്‍ ചില മുസ്‌ലിംകൾക്കൊപ്പം ചേർന്നു. ഇതുപോലെയൊന്നും സംസാരിക്കരുതെന്ന് ഞാന്‍ അവളോട് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. അവളെ ജയിലില്‍ കൊണ്ടുപോയി ഇടട്ടേ. അവളുടെ കാലുകള്‍ പൊലീസ് തല്ലിയൊടിക്കട്ടേ. എനിക്കൊരു പരാതിയുമില്ല. അവള്‍ കാരണം എന്റെ കുടുംബത്തിന് ഒരുപാട് മനക്ലേശം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്,” അമൂല്യയുടെ പിതാവ് പറഞ്ഞു.അറസ്റ്റിലായ അമൂല്യക്കെതിരെ പൊലീസ് രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂർത്തിയായിക്കഴിഞ്ഞാൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ അമൂല്യയെ ഹാജരാക്കുമെന്ന് ബംഗളൂരു (വെസ്റ്റ്) ഡി.സി.പി ബി രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനിടെ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ കർണാടക മന്ത്രി സി.ടി രവി ദേശദ്രോഹികള്‍ക്ക് മാപ്പ് നൽകരുതെന്ന് ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റം തന്നെ അവർക്കെതിരെ ചുമത്തണമെന്നും മന്ത്രി പറഞ്ഞു. പെണ്‍കുട്ടിയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നും വിശദമായ അന്വേഷണം വേണമെന്നും പറഞ്ഞ സംഘാടകര്‍, ശത്രുരാജ്യത്തെ പിന്തുണക്കുന്ന ഒരു നടപടിയേയും പിന്തുണക്കില്ല എന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍. എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ സംസാരത്തിന് ശേഷം സ്റ്റേജിലെത്തിയ പെണ്‍കുട്ടി മൈക്ക് കയ്യിലെടുത്ത് പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. മൂന്നുതവണ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടി സദസ്സിലുള്ളവരോട് ഏറ്റുവിളിക്കാനും ആവശ്യപ്പെട്ടു. ഇതിനിടെ ഉവൈസി അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേജിലെത്തിയ പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു.തുടർന്ന് സംസാരിച്ച ഉവൈസി, പെൺകുട്ടിയുടെ നിലപാടിനോട്
ഒരുനിലക്കും യോജിക്കാനാവില്ലെന്നും ഇങ്ങനെയുള്ളവര്‍ പരിപാടിയില്‍ ഉണ്ടാവുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ വരില്ലായിരുന്നുവെന്നും വ്യക്തമാക്കി. ശത്രുരാജ്യത്തെ പിന്തുണക്കുന്ന ഒന്നിനെയും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയെ സംരക്ഷിക്കാനാണ് നമ്മുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാകിസ്താന്‍ സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയാനാണ് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വാദം.