പാരിസ്-ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 30 ലക്ഷം രൂപ പിഴ ചുമത്തി. വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഏവിയേഷൻ റെഗുലേറ്റർ സസ്പെൻഡ് ചെയ്യുകയും എയർ ഇന്ത്യയുടെ ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 2022 നവംബർ 26-ന് ശങ്കര് മിശ്ര എന്നയാൾ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വച്ച് ഒരു സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചുവെന്നതാണ് കേസ്. സംഭവസമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നു. ശങ്കർ മിശ്ര ഇപ്പോൾ അറസ്റ്റിലാണ്.
Related News
കൊവിഡ് നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു, സൗജന്യ വാക്സിനേഷന് തുടരും: പ്രധാന മന്ത്രി
രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൗജന്യ വാക്സിനേഷന് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനോട് പടവെട്ടി രാജ്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെതിരെയുള്ള പോരാട്ടത്തില് ഇന്ത്യ ധൈര്യം കൈവിടില്ല. ഓക്സിജന് ലഭ്യത കൂട്ടാന് എല്ലാ മാര്ഗവും തേടുന്നുണ്ട്. മരുന്നുകളുടെ ലഭ്യത കൂട്ടാന് യുദ്ധകാലാടിസ്ഥാനത്തില് നടപടി സ്വീകരിക്കുന്നുണ്ട്. പൂഴ്ത്തിവെയ്പ്പ് തടയാന് സംസ്ഥാന സര്ക്കാരുകള് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോണ്ഗ്രസിന് വീണ്ടും തിരിച്ചടി; രാജ്യസഭാ അംഗം പാര്ട്ടി വിട്ടു, ഇനി ബി.ജെ.പിയിലേക്ക്
രാജ്യസഭാ അംഗം സഞ്ജയ് സിന്ഹ കോണ്ഗ്രസില് നിന്ന് രാജിവച്ചു. അമേഠി രാജകുടുംബത്തിലെ അംഗമായ സഞ്ജയ് സിന്ഹ അസമില് നിന്നാണ് രാജ്യസഭയിലെത്തിയത്. ബുധനാഴ്ച ബി.ജെ.പിയില് ചേരുമെന്ന് അദ്ദേഹം വാര്ത്താസമ്മേളനത്തില് അറിയിച്ചു. സഞ്ജയ്യുടെ രാജി രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായ്ഡു സ്വീകരിച്ചു. ‘കോണ്ഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണ്. ഭാവിയേക്കുറിച്ച് അവര്ക്ക് ഒരു ധാരണയുമില്ല. ഇന്ന് രാജ്യം പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. രാജ്യം മോദിക്കൊപ്പമാണെങ്കില് ഞാനും അദ്ദേഹത്തിനൊപ്പമാണ്. നാളെ ഞാന് ബി.ജെ.പിയില് ചേരും. ഞാന് കോണ്ഗ്രസില് നിന്ന് രാജിവച്ചു. അതുപോലെ രാജ്യസഭാ എം.പി സ്ഥാനവും […]
രാജ്യത്തെ നടുക്കിയ മംഗളൂരു വിമാന ദുരന്തത്തിന് ഇന്നേക്ക് പതിമൂന്ന് വർഷം; 52 മലയാളികളടക്കം 158 പേർക്കാണ് വിമാനം കത്തിയമർന്ന് ജീവൻ നഷ്ടമായത്
2010 മെയ് 22. നാടിനെ നടുക്കിയ ദുരന്ത വാർത്ത കേട്ടാണ് ആ ശനിയാഴ്ച്ച പുലർന്നത്. 160 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ റൺവേക്ക് സമീപം സ്ഥാനം തെറ്റി ഇടിച്ചിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം വിമാനം കത്തിയമർന്നു. 52 മലയാളികളടക്കം 158 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. എട്ട് പേർക്ക് മാത്രമാണ് ജീവിതം തിരികെ കിട്ടിയത്. ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് മംഗലാപുരത്തുണ്ടായത്. 1996-ലെ ചക്രി ദർദി […]